ചൊക്ലി : അന്താരാഷ്ട്ര യോഗാദിനം രാമവിലാസം എച്ച് എസ്സ് എസ്സിൽ പാനൂർ പോലീസ് സബ്ബ് ഇൻസ്പെക്ടറും ,ആയുഷ് യോഗാ ഇൻസ്ട്രക്ടറുമായ ശ്രീ സുനിൽകുമാർ പൊയിൽ ഉദ്ഘാടനംനിർവ്വഹിച്ചു.
യോഗ കേവലം ശാരീരിക വ്യായാമം മാത്രമല്ലെന്ന് ഉദ്ഘാടനഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
യോഗ ചിത്തവൃത്തി നിയന്ത്രണമാണ്. മനസ്സിന്റെയും ശരീരത്തിന്റെയും സ്വന്തം കഴിവുകൾ തിരിച്ചറിയാതെ ജീവിതം കടന്നുപോകുന്നു എന്നത് ഏറ്റവും വലിയ ദൗർഭാഗ്യമാണ്. ഐൻസ്റ്റീൻ പോലും ഇരുപത്തഞ്ച് -അമ്പത് ശതമാനം കഴിവുകൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. യോഗയിലൂടെ മനസ്സിനെയും ശരീരത്തെയും ഒന്നിപ്പിക്കാൻ സാധിക്കും. കൂടിചേരലിലൂടെയാണ് കഴിവുകൾ വളരുക. സമ്മർദ്ദം ഇല്ലാതാക്കാനും,ഏതു ലക്ഷ്യവും നേടിയെടുക്കാനും യോഗയിലൂടെ സാധിക്കും.
ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ പ്രദീപ് കിനാത്തി മാസ്റ്റർ അധ്യക്ഷത വഹിച്ചു. എൻ സി സി ഓഫീസർ ശ്രീ രാവിദ് മാസ്റ്റർ,ഡെപ്യൂട്ടി HM ശ്രീമതി എൻ സ്മിത ടീച്ചർ , കായിക അദ്ധ്യപകൻ ശ്രീ ഷിവി ലാൽ മാസ്റ്റർ, എന്നിവർ സംസാരിച്ചു.
ഉദ്ഘാടനച്ചടങ്ങിനു ശേഷം കുട്ടികൾക്കായി യോഗ ഡമോൺസ്ട്രേഷൻ നടന്നു.