മാഹി ലയൺസ് ക്ലബ്ബിന് വനിതാ സാരഥ്യം

മയ്യഴിയിലെ പ്രമുഖ സന്നദ്ധ സേവന സംഘടനയായ മാഹി ലയൺസ് ക്ലബ്ബിന് 32 വർഷത്തെ ചരിത്രത്തിൽ ആദ്യമായി വനിതാ സാരഥ്യം. പ്രസിഡൻറ്റ് ജിഷി രാജേഷ്, സെക്രട്ടറി ഷീലു ബെന്നി, ട്രഷറർ ഷീബ വൽസരാജ് എന്നിവർ 30-6-2023 ന് വൈകിട്ട് 7 മണിക്ക് മാഹി ലയൺസ് ക്ലബ് ഹാളിൽ വച്ച് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ സ്ഥാനമേറ്റു. മാഹി ലയൺസ് ക്ലബ്ബിന്റെ 32 വർഷത്തെ ചരിത്രത്തിൽ ഇതാദ്യമായാണ് നേതൃത്വപദവികളിൽ മുഴുവൻ സ്ത്രീകൾ സാരഥികളാവുന്നത്. ലയൺസ് ഇന്റർനാഷനണൽ ഡിസ്ട്രിക്റ്റ് 318ഇ യുടെ പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ ഡോ. ഒ.വി.സനൽ സ്ഥാനാരോഹണ ചടങ്ങു നടത്തി.

സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി വിവിധ സെമിനാറുകളും എക്ലിബിഷനുകളും നടത്താനും, കുട്ടികളിലും സ്ത്രീകളിലും വർദ്ധിച്ചു വരുന്ന ക്യാൻസറിനെകുറിച്ചുള്ള ബോധവൽക്കരണം, വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെയുള്ള ക്യാമ്പുകൾ, വിഷരഹിത പച്ചക്കറിയും പഴങ്ങളും പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ സ്കൂളുകളിൽ തൈകൾ വിതരണം ചെയ്യുക, വയോജന കേന്ദ്രങ്ങളിൽ ഭക്ഷണവും വസ്ത്രങ്ങളും ആവശ്യമുള്ളവർക്ക് എത്തിക്കുക, ചെറിയ കുട്ടികളിലുണ്ടാവുന്ന കാഴ്ച്ചശക്കി കണ്ടുപിടിക്കാനുള്ള ക്യാമ്പ്, തിമിര ശസ്ത്രകിയ ക്യാമ്പ്, പ്രമേഹത്തിനുള്ള പരിശോധന ബോധവൽക്കരണ ക്യാമ്പുകൾ, രക്തദാനം ജീവദാനം പദ്ധതി, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ സ്കൂളിൽ ചെയ്തുവരുന്ന സഹായ പദ്ധതികൾ എന്നിവ ഈ വർഷം നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വളരെ പുതിയ വളരെ പഴയ