സാലിം പുനത്തിൽ വിജയിച്ചതിനെതിരായി എതിർ സ്ഥാനാർത്ഥി നൽകിയ ഹരജി കോടതി തളളി

അഴിയൂർ: അഴിയൂർ ഗ്രാമപഞ്ചായത്ത് 16 ആം വാർഡിൽ നിന്നും എസ്ഡിപിഐ സ്ഥാനാർത്ഥിയായി മത്സരിച്ച സാലിം പുനത്തിലിൻ്റെ വിജയം റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് എതിർ സ്ഥാനാർഥി മുസ്ലിം ലീഗിലെ ജസ്മിന കല്ലേരി നൽകിയ തിരഞ്ഞെടുപ്പ് ഹരജി കോടതി തള്ളി. ജസ്മിന കല്ലേരി സമർപ്പിച്ച ഇ ഒ പി 2/2021 നമ്പർ ഹർജിയാണ് വടകര മുൻസിഫ് കോടതി ജഡ്ജ് യദുകൃഷ്ണ തള്ളിയത്. മത്സരിക്കാൻ അയോഗ്യത ഉണ്ടാവുന്ന തരത്തിൽ കോടതി ശിക്ഷിച്ചെന്നും നാമനിർദേശ പത്രിക വേളയിൽ ഇത് ചൂണ്ടി കാണിച്ചപ്പോൾ വരണാധികാരി പരിഗണിച്ചില്ലെന്നും മറ്റും ചൂണ്ടിക്കാണിച്ചാണ് ഹരജി നൽകിയത്. എന്നാൽ കേസിന് ആവശ്യമായ രേഖകൾ ഹാജരാക്കാനോ മറ്റോ ഹരജിക്കാരിക്ക് സാധിച്ചില്ല. ഇതിനായി പല തവണ അവസരം നൽകിയെങ്കിലും സാധിക്കാത്തതിനെ തുടർന്നാണ് വിചാരണയ്ക്ക് പോലും എടുക്കാതെ കേസ് ചിലവ് സഹിതം തള്ളിയത്. ഇതേ ആവശ്യവുമായി ബിജെപി നേതാവ് പ്രസാദ് മാളിയേക്കൽ നൽകിയ ഹരജി സമയക്രമം പാലിച്ചില്ലെന്ന് ചൂണ്ടികാണിച്ച് കോടതി നേരത്തെ തള്ളിയിരുന്നു. സാലിം പുനത്തിലിന് വേണ്ടി അഡ്വ.വി രാമദാസും ഹരജിക്കാരിക്ക് വേണ്ടി അഡ്വ.വിനീതും ഹാജരായി.

വളരെ പുതിയ വളരെ പഴയ