മാഹി : ദീപിക ദിന പത്രത്തിൻ്റെ ബിസിനസ് എക്സലൻസി അവാർഡ് ലുലു ഗ്രൂപ്പ് ചെയർമാൻ പി.പി.എ.ഹമീദിന് . മെയ് 27 ന് ശനിയാഴ്ച മാഹി മൈൻഡ്സ് കൺവെൻഷൻ സെൻ്ററിൽ വെച്ചുള്ള ദീപിക പത്രത്തിൻ്റെ 137ആം വാർഷിക ആഘോഷ ചടങ്ങിൽ പി.പി.എ.ഹമീദ് അവാർഡ് ഏറ്റു വാങ്ങും.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, കേന്ദ്രമന്ത്രി വി.മുരളീധരൻ , കെ.മുരളീധരൻ എം.പി, ജോൺ ബ്രിട്ടാസ് എം.പി, ലോകായുക്ത ജസ്റ്റി.സിറിയക് ജോസഫ്, തുടങ്ങി പ്രഗത്ഭർ സംബന്ധിക്കും.
ലുലു സാരീസ്, ലുലു ഗോൾഡ് എന്നിവയുടെ ചെയർമാനും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലറും, മലബാർ സി.എച്ച് സെൻറർ ജന.സെക്രട്ടറിയും, കല്ലിക്കണ്ടി എൻ.എ.എം കോളജ് ജന.സെക്രട്ടറിയുമാണ് പി.പി.എ.ഹമീദ്.