മാഹിയിൽ വിവിധങ്ങളായ പ്രശ്നങ്ങൾ ഉയർത്തി ധർണ്ണാ സമരം നടത്തി

ഫെഡറേഷൻ ഓഫ് സർവ്വീസ്സ് അസോസിയേഷൻസ്(FSA) മാഹി യുടെ ആഭിമുഖ്യത്തിൽ സർക്കാർ ജീവനക്കാരുടേയും പൊതുജനങ്ങളുടേയും വിവിധങ്ങളായ പ്രശ്നങ്ങൾ ഉയർത്തിക്കാണിച്ചു കൊണ്ട് മയ്യഴിയിൽ ധർണ്ണാ സമരം നടത്തി.

കൃഷിയെ ഒരു ആലങ്കാരിക വസ്തു ആക്കിയ , ഭരണപരമായ കെടുകാര്യസ്ഥത വച്ചുപുലർത്തുന്ന പുതുച്ചേരിയെന്ന അത്ഭുത പ്രദേശത്ത് ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ശബ്ദങ്ങൾ അനിവാര്യമാണെന്ന് ധർണ്ണാ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് മുൻ ഫെഡറേഷൻ പ്രസിഡന്റ് എൻ. ഹരിദാസൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

ധർണ്ണാ സമരത്തിന്നു സി.എച്ച്. പ്രഭാകരൻ മാസ്റ്റർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.

മാഹി മുനിസിപ്പാൽ ഷോപ്പിങ്ങ് കോംപ്ലക്സിനു മുൻപിൽ നടന്ന ധർണ്ണാ സമരത്തിനു ഫെഡറേഷൻ പ്രസിഡന്റ് സി.എച്ച്. സത്യനാഥൻ സ്വാഗതം പറഞ്ഞു. ഫെഡറേഷൻ ജനറൽ സിക്രട്ടറി ശ്രീകുമാർ ഭാനു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരിദാസൻ ചമ്പാട്, സുജേഷ് വാസുദേവൻ, യതീന്ദ്രൻ മാസ്റ്റർ, അനൂപ് കുമാർ PTK , പ്രമോദ് കുമാർ .കെ.കെ എന്നിവർ സംസാരിച്ചു. ടി.കെ.ജയപ്രകാശ് നന്ദി പ്രകാശിപ്പിച്ചു.

വളരെ പുതിയ വളരെ പഴയ