പാനൂർ:കടവത്തൂരിലെ ഏറെ അറിയപ്പെടുന്ന പറമ്പത്ത് തറവാട് കുടുംബ സംഗമം ,പിരിശകൂട്ട് എന്ന പേരിൽ മെയ് നാലിന് ന്യൂമാഹി ഉസ്സൻ മൊട്ടയിലെ ലോറൽ ഗാർഡനിൽ രാവിലെ പത്ത് മണിക്ക് തുടങ്ങുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
2000 ൽ പരം അംഗങ്ങളുടെ പിരിശക്കൂട്ട് സംഗമ വേദിയിൽ
വിവിധ മേഖലകളിലെ
പണ്ഡിതൻമാരും പ്രഫഷനുകളും ബിസിനസുകാരുമടക്കം രാജ്യത്തിനകത്തും
വിദേശങ്ങളിലുമായി,
പ്രവർത്തിക്കുയോ
പഠനത്തിലേർപ്പെട്ടിരിക്കുകയോ ചെയ്യുന്നവർ ഒന്നു ചേരുകയാണ്.
കുടുംബ പരമ്പരയിലെ മുതിർന്ന അംഗവും
പ്രമുഖ ഭിഷഗ്വരനുമായ, ഡോക്ടർ അബ്ദുറഹ്മാൻ കെ പി ഉദ്ഘാടനം ചെയ്യും.
മുതിർന്ന പൗരൻമാരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടി, വിവിധ രംഗങ്ങളിൽ കഴിവ്
തെളിയിച്ചവർക്കുള്ള സമ്മാനദാനം എന്നിവയും നടക്കും.
പത്രസമ്മേളനത്തിൽ
പറമ്പത്ത് അബ്ദു റഹ് മാൻ മുസല്യാർ, ഇസ്ഹാഖലി കല്ലിക്കണ്ടി, എ കെ മഹമൂദ്, കരീം ആയഞ്ചേരി, സി എ ഖാദർ, അലിമാക്കൂൽ പീടിക, കിഴക്കയിൽ ഇസ്മായിൽ പങ്കെടുത്തു.