തീരദേശ ഹൈവേ: പുന്നോൽ ആൽമരമേഖലയിലെ വീടുകളിൽ സർവ്വേ

പുന്നോൽ : നിയുക്ത തീരദേശ ഹൈവേ കടന്നു പോകുന്ന തലശ്ശേരി- മാഹീ ദേശീയ പാതയിലെ പുന്നോൽ ആൽമരം ഭാഗത്തെ ഏതാനും വീടുകളിൽ സർവേ നടത്തി , പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയ അധികൃതരുടെ നടപടിയിൽ പുന്നോൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു . അശാസ്ത്രീയവും , അന്യായവുമായ രീതിയിൽ വികസനത്തിന്റെ പേരിൽ ജനങളുടെ പുരയിടങ്ങളിൽ അതിക്രമിച്ചു കയറുന്ന നടപടിയെ പൊതു ജനങ്ങളെ അണി നിരത്തി ശക്തമായ രീതിയിൽ ചെറുക്കുമെന്ന് ശാഖാ മുസ്ലിം ലീഗ് ഭാരവാഹികൾ അറിയിച്ചു . ദേശീയ പാതയിലെ ഏറ്റവും വീതി കൂടിയ ഭാഗത്തു നിലവിൽ ഹൈവേ യുടെ തന്നെ വളരെയധികം സ്ഥലം ഉണ്ടായിരിക്കെ തന്നെ അതും കടന്നു വീടുകളിൽ കയറി
കുറ്റിയടിക്കുന്ന നടപടി ദുരൂഹമാണെന്നും യോഗം വിലയിരുത്തി .

AP അഫ്സലിന്റെ അദ്ധക്ഷതയിൽ ചേർന്ന യോഗത്തിൽ, അസ്‌കർ മധുരിമ , എംപി മുനീർ , നബീൽ , സലാം , തുടങ്ങിയവർ സംബന്ധിച്ചു . ഫിറോസ് ഖാൻ സ്വാഗതവും , എം പി മഷൂർ നന്ദിയും പറഞ്ഞു

വളരെ പുതിയ വളരെ പഴയ