മാഹി: കല്ലായി – പന്തക്കൽ റോഡിന്റെ നവീകരണ പ്രവർത്തിയുടെ ഭാഗമായി പള്ളൂർ പോലീസ് സ്റ്റേഷന്റെ ചുറ്റുമതിൽ പൊളിച്ചു മാറ്റുന്ന പ്രവർത്തിയും, കോയ്യോട്ട് തെരുവിൽ ആലി സ്കൂൾ റോഡ് കാൽനട യാത്രയും പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.ജംഗ്ഷനിലെ കലുങ്ക് നിർമമാണ പ്രവർത്തിയും, പള്ളൂർ – പന്തക്കൽ റോഡിൽ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ ഉയർത്തുന്ന പ്രവർത്തിയും നടക്കുന്നതിനാൽ നാളെ (20/05/2023) മുതൽ മെയ് 27 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രിയും പകലുമായി പ്രവർത്തി നടക്കുന്നതിനാൽ പള്ളൂർ – പന്തക്കൽ റോഡിൽ പള്ളൂർ പോലീസ് സ്റ്റേഷൻ ജംഗ്ഷൻ മുതൽ കോയ്യോട്ട് തെരുവ് ജംഗ്ഷൻ വരെയുള്ള വഴിയിൽ വാഹന ഗതാഗതവും, നിരോധിച്ചിരിക്കുന്നതായി മാഹി പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.