ന്യൂമാഹി പഞ്ചായത്ത് ബോട്ട് ടെർമിനൽ സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം താഴിട്ട് പൂട്ടി

ന്യൂമാഹി: ന്യൂമാഹി ഗ്രാമ പഞ്ചായത്തിന് സമീപം മയ്യഴിപ്പുഴയോത്ത് ജനങ്ങൾക്കായി തുറന്ന് കൊടുത്ത ബോട്ട്ജെട്ടിയിൽ നിരവധി ആളുകൾ വൈകുന്നേരങ്ങളിൽ എത്താറുണ്ടായിരുന്നു. എന്നാൽ സമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം അടച്ചിട്ടിരിക്കയാണ്. ലക്ഷങ്ങൾ മുടക്കി പണിത ഈ ബോട്ട്ജെട്ടി കാടു കയറി നശിക്കുന്ന രീതിയിലേക്ക് മാറിയിരിക്കുന്നു. സമയക്രമം പാലിച്ച് തുറന്നു കൊടുക്കാൻ അധികൃതരുടെ ഭാഗത്തു നിന്നു ഇതിനടിയന്തിര പരിഹാരം ഉണ്ടാവണമെന്നാണ് ജനപക്ഷം.

വളരെ പുതിയ വളരെ പഴയ