ന്യൂറോനെറ്റ് പുരസ്കാര 2023 ന് തുടക്കമായി

എസ്എസ്എൽസി 2022-2023 ബാച്ചിൽ A+ മാനദണ്ഡമില്ലാതെ, വിജയിച്ച എല്ലാ കുട്ടികൾക്കും പ്രോത്സാഹനവും, പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ന്യൂറോനെറ്റ് പുരസ്കാര 2023 ന് തുടക്കം കുറിച്ചു.

പള്ളൂർ ന്യൂറോനെറ്റിൽ വെച്ച് നടന്ന ചടങ്ങ് മയ്യഴി മുൻ വിദ്യാഭ്യാസ മേധാവി ദിവാനന്ദൻ മാഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു, കുട്ടികൾക്ക് വിശ്വാസവും, ആത്മവിശ്വാസവും, പ്രയത്നിക്കാനുള്ള മനസും ഉണ്ടായാൽ നല്ല വിജയം കരസ്ഥമാക്കാൻ കഴിയും എന്ന് കുട്ടികളെ ഓർമ്മിപ്പിച്ചു.

എസ്എസ്എൽസിയിലും, ഹയർ സെക്കൻഡറി സയൻസ് വിഭാഗത്തിലും നൂറു ശതമാനം വിജയം ന്യൂറോനെറ്റ് കരസ്ഥമാക്കി, ന്യൂറോനെറ്റിൽ പഠിച്ച 51% പരം വിദ്യാർഥികൾക്ക് A+ , 9A+ കളോട് കൂടിയ വിജയം കരസ്ഥമാക്കിയത് വിദ്യാർഥികളുടെയും, അധ്യാപകരുടെയും, രക്ഷിതാക്കളെയും കൂട്ടായ പരിശ്രമത്തോടു കൂടിയാണ്.

പ്രജിത്ത് പി വി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിജു പച്ചിരിയൻ, ചൈൽഡ് ലൈൻ പ്രതിനിധി സവിത, വിനായക കലാക്ഷേത്ര കോ ഓർഡിനേറ്റർ പ്രവീൺ എന്നിവർ ആശംസകൾ അറിയിച്ചു.

ന്യൂറോനെറ്റ് അക്കാദമിക്ക് കോ ഓർഡിനേറ്റർ ബൈനി പവിത്രൻ സ്വാഗതവും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത പി ബിജു നന്ദിയും അറിയിച്ചു.

അടുത്ത ദിവസങ്ങളിലായി ന്യൂറോനെറ്റിന്റെ മറ്റു ബ്രാഞ്ചുകളിലും പുരസ്കാര ചടങ്ങ് നടത്തുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സരിത പി ബിജു അറിയിച്ചു.

എസ്എസ്എൽസി  2022-2023  ബാച്ചിൽ വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ താഴെയുള്ള രജിസ്ട്രഷേൻ ഫോം വഴി ന്യൂറോനെറ്റ് പുരസ്കാര 2023 ൽ റജിസ്റ്റർ ചെയ്യാവുന്നതാണ്.

Registration Link: https://bit.ly/NeuroNetPuraskara

വളരെ പുതിയ വളരെ പഴയ