പുതുച്ചേരി: സാഹിത്യ- കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പുതുച്ചേരി സംസ്ഥാന കലാ-സാംസ്ക്കാരിക വകുപ്പ് ഗ്രന്ഥകാരനും
മാഹിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനുമായ ചാലക്കര പുരുഷുവിനും ചെറുകഥാകൃത്തും. മാഹി വിദ്യാഭ്യാസ മേലദ്ധ്യക്ഷനുമായ ഉത്തമ രാജ് മാഹിക്കും കലൈമാമണി അവാർഡ് പ്രഖ്യാപിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്നതാണ് അവാർഡ്. 29 ന് പുതുച്ചേരിയിൽ നടക്കുന്ന ചടങ്ങിൽ സാംസ്ക്കാരിക മന്ത്രി ചന്ദ്ര പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ മുഖ്യമന്ത്രി എൻ.രംഗസ്വാമി അവാർഡ് ദാനം നിർവ്വഹിക്കും.
നാല് പതിറ്റാണ്ടുകാലമായി മാധ്യമ-കലാ-സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യം, ചിത്രകാരൻ പ്രാസംഗികൻ, കലാനിരൂപകൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ്.
കേരളകൗമുദി തലശ്ശേരി റിപ്പോർട്ടറാണ്.
പി. കെ. ഉസ്മാൻ മാസ്റ്റർ ജീവചരിത്രം, മറക്കുവതെങ്ങിനെ? ,ഇനിയും പുഴയൊഴുകും, പാതിരാ സൂര്യൻ്റെ ശോണിമ ,ഗുരുവും മയ്യഴിയും തുടങ്ങിയ ഗ്രന്ഥങ്ങളുടെ കർത്താവാണ്.
പുതുച്ചേരി സർക്കാരിൻ്റെ പത്രപ്രവർത്തക പുരസ്ക്കാരം, ചെന്നൈ എ.പി.കുഞ്ഞിക്കണ്ണൻ ട്രസ്റ്റിൻ്റെ സംസ്ക്കാര ജ്യോതി പുരസ്ക്കാരം, പത്രാധിപർ അവാർഡ്, ഖത്തർപ്രവാസി അവാർഡ് ,മുദ്രപത്രം അവാർഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.ബീന മക്കൾ: അൻസി, അദിബ്
മലയാളത്തിലെ ഒട്ടുമിക്ക ആനുകാലികങ്ങളിലും എഴുതാറുള്ള ഉത്തമരാജ് മാഹി ചീഫ് എഡ്യുക്കേഷണൽ ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിക്കുന്നു.
നാല് ചെറു കഥാ സമാഹാരവും മൂന്ന് ബാലസാഹിത്യ കൃതികളുടെയും കർത്താവാണ്.
അധ്യാപക കലാ സാഹിത്യ പുരസ്ക്കാരം, പ്രിയദർശിനി സാഹിത്യ പുരസ്ക്കാരം, പുതുച്ചേരി സർക്കാറി ന്റെ മികച്ച അധ്യാപകനുള്ള പുരസ്ക്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
ഭാര്യ ശുഭ, മകൻ മൃദുൽ രാജ്, മകൾ സരിഗാ രാജ് .
#tag:
Mahe