ന്യൂമാഹി: തലശ്ശേരി മാഹി ബൈപാസിൽ നിർമ്മാണ ജോലികൾ നടക്കവെ, ഒന്നര മാസം മുമ്പുണ്ടായ ദുരന്തത്തിൽ കടപുഴകി വീണ വൈദ്യുതി പോസ്റ്റ് പുനഃസ്ഥാപിച്ചില്ല.
കമ്പികളത്രയും തൊട്ടടുത്ത തെങ്ങിൽ കെട്ടിവെച്ചത്, ഇപ്പോഴും ഒന്നും ചെയ്യാതെ നിലനിൽക്കുകയാണ്. മഴ പെയ്താൽ വെള്ളം കെട്ടി നിൽക്കുന്ന ഈ സ്ഥലത്ത് പോസ്റ്റ് കുഴിച്ചിടാനാവില്ല. മാത്രമല്ല കമ്പികൾ കെട്ടിയിട്ട് തെങ്ങിൽ നിന്ന് വെള്ളത്തിലേക്ക് വൈദ്യുതി പ്രവഹിക്കാനും സാദ്ധ്യതയേറെയാണ്. ഇലക്ട്രിസിറ്റിയുടെ അനാസ്ഥ മറ്റൊരു ദുരന്തത്തിന് കൂടി കാരണമായേക്കുമെന്ന് നാട്ടുകാർ ഭയപ്പെടുന്നു. ബൈപാസിന്റെ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിക്കുന്നതിനിടയിൽ പോസ്റ്റ് മറിഞ്ഞു വീണ് ഒരു കരാർ ജീവനക്കാരൻ മരണപ്പെടുകയും, മറ്റൊരാൾ
ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഫിബ്രവരി 14 നാണ് കവിയൂർ മങ്ങാട് ബൈപാസിൽ അപകടമുണ്ടായത്. ആസാം സ്വദേശി ദിലീപ് രാജു (30) വാണ് ദാരുണമായി മരണപ്പെട്ടത്. ഇ.കെ.കെ കമ്പനിയുടെ കരാർ ജോലി എടുക്കുന്നവരായിരുന്നു ഇവർ.