മാഹി ഗവ :എൽ പി സ്കൂൾ പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നൽകി

മാഹിഃ 4 1 വര്‍ഷത്തെ സ്തുത്യര്‍ഹമായ അധ്യാപനജീവിതത്തിന് ശേഷം ഔദ്യോഗികജീവിതത്തില്‍ നിന്നും വിരമിക്കുന്ന മാഹി ഗവഃ എല്‍ പി സ്കൂള്‍ പ്രധാന അധ്യാപകനും അധ്യാപക അവാര്‍ഡ് ജേതവുമായ എ കെ എന്‍ ദിനേഷിന് മാഹി ഗവഃ എല്‍ പി സ്കൂള്‍ പി ടി എ യാത്രയയപ്പ് നല്‍കി .
ചടങ്ങ് ഉദ്ഘാടനം ചെയ്ത മുന്‍ ഹെഡ്മാസ്റ്റര്‍ സി എച്ച് പ്രഭാകരന്‍ എ കെ എന്‍ ദിനേഷിനെ ഷാളണിയിച്ചാദരിച്ചു. ചടങ്ങില്‍ അധ്യക്ഷം വഹിച്ച പി ടി എ പ്രസിഡണ്ട് എം സുജിത്ത് പാല്‍ സ്നേഹോപഹാരവും മദര്‍ പി ടി എ പ്രസിഡണ്ട് ജസീമ മുസ്തഫ ബൊക്കയും നല്‍കി. സ്കൂള്‍ സ്റ്റാഫിന് വേണ്ടി സീനിയര്‍ അധ്യാപകന്‍ പി കെ സതീഷ് കുമാര്‍ ഷാളണിയിച്ചാദരിച്ചു. ഹെഡ് മിസ്ട്രസ്സ് ഇന്‍ ചാര്‍ജ് പി മേഘന ഉപഹാരം നല്‍കി. ജയദേവന്‍ മാസ്റ്ററുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങിന് ജീഷ്മ എം കെ , ബെന്നി റോഡ്റിഗ്സ് , ജെയിംസ് സി ജോസഫ് , മുരളീധരന്‍ കെ വി , ഷരണ്‍ മോഹന്‍ , വിനിത വിജയന്‍ , സിന്ധു , സാബിര്‍ , പ്രഷിബ എന്നിവര്‍ ആശംസാഭാഷണം നടത്തി. പി മേഘന സ്വാഗതവും പി കെ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു.

വളരെ പുതിയ വളരെ പഴയ