മയ്യഴി : മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന വാർഷികാഘോഷം തിങ്കളാഴ്ച നടക്കും. ക്ഷേത്രം തന്ത്രി പുല്ലഞ്ചേരി ഇല്ലം ലക്ഷ്മണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക. ദീപാരാധനയ്ക്കുശേഷം ഭജനയും രാത്രി എട്ടിന് വിശേഷാൽ പൂജയും, കാഴ്ചശീവേലിയും ഉണ്ടാവും.