മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിലായി

ചോമ്പാല : മടപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്രധാന അധ്യാപകൻ ഏറാമലയിലെ കണ്ടോത്ത് താഴെ കുനിയിൽ ബാലകൃഷ്ണ [52]നെയാണ് , പ്ളസ് ടു വിദ്യാർത്ഥിനിക്ക്, ഫോണിൽ അശ്ശീല സന്ദേശങ്ങൾ അയച്ചതിന്റെ പേരിൽ പോക്സോപ്രകാരം അറസ്റ്റ് ചെയ്തത് .

അധ്യാപകനെ ചോമ്പാല സർക്കിൾ ഇൻസ്പെക്ടർ ശിവൻ ചോടത്തിന്റെ നേതൃത്വത്തിൽ എസ് ഐ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തു.

കുട്ടി അധ്യപികയോടൊപ്പം പൊലീസിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.

വളരെ പുതിയ വളരെ പഴയ