"മുസ്ലിം റിലീഫ് കമ്മിറ്റി പെരിങ്ങാടി റമദാൻ കിറ്റ് വിതരണം നടത്തി"

തലശ്ശേരി : 1970 മുതൽ 53 വർഷമായി പെരിങ്ങാടിയിലും പരിസര പ്രദേശങ്ങളിലുമുള്ള അഗതികളുടെയും, ആശരണരുടെയും ആശാ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സ്തുത്യാർഹമായ രീതിയിൽ സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന മുസ്ലിം റിലീഫ് കമ്മിറ്റി പെരിങ്ങാടി യുടെ 2023 വർഷത്തെ റിലീഫ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് 200 ൽ പരം കുടുംബൾക്കുള്ള റമദാൻ കിറ്റ് വിതരണത്തിന്റെ ഉൽഘാടനം ടി. കെ. താജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട്‌ അഡ്വ: കെ. എ. ലത്തീഫ് നിർവഹിച്ചു.

മസ്ക്കറ്റ് കെ. എം. സി. സി. സ്ഥാപക നേതാവ് കെ. പി. അബ്ദുൽ കരീം, ടി. എഛ്. അസ്‌ലം, സി. കെ. മഹറൂഫ്, ബഷീർ ഏരത്ത്, പി. പി. മുഹമ്മദലി എന്നിവർ സംസാരിച്ചു. സുലൈമാൻ കിഴക്കയിൽ സ്വാഗതവും, സി. കെ. ഹാരിസ് നന്ദിയും പറഞ്ഞു.

വള്ളിയിൽ നജീബ്, മൂസ്സു കൊമ്മോത്ത്, കെ. കെ. താജുദ്ദീൻ, ടി. കെ. അബ്ദുൽ റഹൂഫ്, ഷറഫുദ്ദീൻ വയലക്കണ്ടി, മുഹമ്മദ്‌ നെല്ലിക്ക, ടി. കെ. റിയാസ്, വി. പി. ഇസ്മായിൽ, എം. പി. നാസ്സർ, അഷ്‌കർ മധുരിമ, ടി. എഛ്. നിജാസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ