മാഹി: മാഹി മുൻസിപ്പൽ മൈതാനത്തെ തേൻമാവിൻ ചുവട്ടിൽ മാലിന്യം കൂട്ടിയിട്ട് കത്തിച്ച വലിയ കുഴി മൂടി.
മുനിസിപ്പാലിറ്റി കരാർ നല്കിയ ശുചീകരണ തൊഴിലാളികൾ നഗരമാലിന്യം കത്തിച്ചത് മാധ്യമങ്ങളിൽ വാർത്തയായിരുന്നു.. കത്തിക്കുന്ന പുക ദേശീയപാതയുടെ രണ്ട് വൺവേകളിലും നിൽക്കുന്ന ജനങ്ങൾക്കും , യാത്രക്കാർക്കും , കച്ചവടകാർക്കും ശല്യമായതിനെ തുടർന്ന് പരാതികളും ഉയർന്നു.
മാധ്യമങ്ങളിൽ വാർത്ത വന്നതിനെ
തുടർന്ന് അധികൃതർ ഇടപെടുകയും കുഴിമൂടാൻ നിർദ്ദേശിക്കുകയുമായിരുന്നു. ശുചീകരണ തൊഴിലാളികൾ ഞായറാഴ്ച്ച രാവിലെ മാലിന്യക്കുഴി മൂടി.