മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ സ്കൂളിൻ്റെ വാർഷിക കായിക ദിനാഘോഷം
പി.കെ. രാമൻ സ്കൂളിൻ്റെ വാർഷിക കായിക ദിനം എസ്സ്. കെ. ബി.എസ്സ് പ്രസിഡണ്ടും മുൻ നഗരസഭ ഉപാധ്യക്ഷനുമായ ശ്രീ പി.പി. വിനോദൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി. ഭാനുമതി സ്വാഗത ഭാഷണം നടത്തി. സ്കൂൾ എഡ്യുക്കേഷണൽ കമ്മിറ്റി ചെയർമാൻ ശ്രീ. പി.സി. ദിവാനന്ദൻ ആശംസ പ്രസംഗം ചെയ്തു. സ്കൂൾ മാനേജർ ശ്രീ. കെ. അജിത് കുമാർ നന്ദി രേഖപ്പെടുത്തി.
സ്കൂളിൽ നിന്ന് ബാൻഡ് മേളത്തിൻ്റെ അകമ്പടിയോടെ കായിക താരങ്ങൾ മയ്യഴിയിലെ തെരുവിലൂടെ കായിക മേളയുടെ ആരവം മുഴക്കിക്കൊണ്ട് മാഹി മൈതാനത്ത് എത്തിചേർന്നു. തുടർന്ന് വിവിധ കായിക ഇനങ്ങൾ ആരംഭിച്ചു.
എല്ലാ ഇനങ്ങളിലും തികഞ്ഞ സ്പോർട്സ് മാൻ സ്പിരിറ്റിൽ താരങ്ങൾ പങ്കെടുത്തു. കായിക താരങ്ങളുടെ പ്രകടനം കാണാനും പ്രോത്സാഹിപ്പിക്കാനും താരങ്ങളുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
രക്ഷിതാക്കൾക്കും മത്സര ഇനങ്ങൾ നടത്തി. സ്കൂളിലെ 'കായിക അദ്ധ്യാപകനായ റുബീസിൻ്റെ നേതൃത്വത്തിൽ നടത്തിയ മേളയിൽ കമ്മിറ്റി മെമ്പറായ കെ.എം പവിത്രൻ, അധ്യാപക അധ്യാപികമാർ ഓഫീസ് സ്റ്റാഫ് എന്നിവരുടെ സേവനം എടുത്തു പറയേണ്ടതായിരുന്നു

