മാഹി : കണ്ണൂർ സൈക്കിൾ ക്ലബ്ബ് മുന്നോട്ടു വച്ച് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആയിരം കിലോമീറ്റർ സൈക്കിൾ ചവിട്ടുക എന്ന ദൗത്യം വിജയകരമായി പൂർത്തിയാക്കിയ മയ്യഴി കവലിയേർസ് ദ് മാഹി സൈക്കിൾ കൂട്ടായ്മ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.
അഡ്വ. ടി.അശോക് കുമാർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ കുമാർ ഭാനു, ഡോ.വിജേഷ് അടിയേരി, സുധീഷ് കുമാർ അങ്ങാടിപ്പുറത്ത്, രാജേന്ദ്രൻ, എ.വികാസ്, റീമാ വിനയൻ സംസാരിച്ചു. കക്കാടൻ വിനയൻ മറു ഭാഷണം നടത്തി.