മാഹി: കേരള കർഷക സംഘം തലശ്ശേരി ഏരിയതല ശീതകാല പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മാഹിയിൽ നടന്നു. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ ആദ്യ തൈ നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
കർഷക സംഘം തലശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് സി.ടി. വിജീഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഏരിയ പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കർഷക സംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം.സി. പവിത്രൻ, സി.പി.ഐ (എം) ലോക്കൽ സെക്രട്ടറി കെ.പി. നൗഷാദ്, ശരണ്യ വിജേഷ് എന്നിവർ സംസാരിച്ചു.
