മാഹി: പാറക്കൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിൽ നിർമ്മിച്ച ദേവി മണ്ഡപം ഭക്തജനങ്ങൾക്കായി സമർപ്പിച്ചു. ക്ഷേത്രത്തിലെ അയ്യപ്പ ഭക്തർക്കും ശബരിമലയിലേക്ക് കാൽനടയായി യാത്ര ചെയ്തെത്തുന്ന മറ്റ് ഭക്തർക്കും വിശ്രമിക്കുന്നതിനുമായാണ് മണ്ഡപം ഒരുക്കിയിരിക്കുന്നത്.
ഇതിനുപുറമെ ക്ഷേത്രത്തിലെ വിശേഷദിനങ്ങളിലും ഉത്സവവേളകളിലും നടക്കുന്ന ചടങ്ങുകൾക്കും യോഗങ്ങൾക്കും ഭക്ഷണസൗകര്യങ്ങൾ ഒരുക്കുന്നതിനും ഈ മണ്ഡപം ഉപയോഗിക്കും. രാവിലെ നടന്ന ഗണപതി ഹോമത്തിന് ശേഷം അയ്യപ്പഭക്തരുടെയും നിരവധി ഭക്തജനങ്ങളുടെയും സാന്നിധ്യത്തിൽ ക്ഷേത്ര കർമ്മിയും ക്ഷേത്ര നിർവാഹക സഭയും ചേർന്ന് ഭദ്രദീപം കൊളുത്തി മണ്ഡപം ക്ഷേത്രത്തിന് സമർപ്പിച്ചു.
