സി.വി. സുലൈമാൻ ഹാജി അനുസ്മരണം നടത്തി


മാഹി: മയ്യഴിയിലെ സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖനും മാധ്യമപ്രവർത്തകനുമായിരുന്ന സി.വി. സുലൈമാൻ ഹാജിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി.

മാഹി പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് മുതിർന്ന മാധ്യമപ്രവർത്തകൻ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് കെ.വി. ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, എൻ.വി. അജയകുമാർ, പി.കെ. സജീവൻ, ജയന്ത് ജെ.സി., നിർമ്മൽ മയ്യഴി, അഭിഷ, പ്രഭാത് എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.



വളരെ പുതിയ വളരെ പഴയ