ഒളവിലത്ത് അപകടാവസ്ഥയിലുള്ള മരം ഭീഷണിയാകുന്നു: അടിയന്തര നടപടി വേണമെന്ന് നാട്ടുകാർ

 


ചൊക്ലി പഞ്ചായത്ത് പരിധിയിലെ ഒളവിലം രാമുണ്ണി മൊട്ട - അരയാക്കൂർ റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം ജനങ്ങൾക്ക് ഭീഷണിയാകുന്നു. വേരുകൾ പൂർണ്ണമായും മണ്ണിൽ നിന്ന് വേർപെട്ട് പുറത്തുവന്ന നിലയിലാണ് മരം നിൽക്കുന്നത്. ഇത് തൊട്ടടുത്തുള്ള വൈദ്യുതി ലൈനുകൾക്കും സമീപത്തെ സ്ഥാപനത്തിനും കടുത്ത അപകടസാധ്യത ഉയർത്തുന്നുണ്ട്.

പ്രദേശത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഏതുനിമിഷവും മരം നിലംപൊത്താവുന്ന അവസ്ഥയിലാണ്. വലിയൊരു അപകടത്തിന് വഴിവെക്കുന്നതിന് മുമ്പ് തന്നെ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


വളരെ പുതിയ വളരെ പഴയ