ന്യൂ മാഹി: പുതുയുഗ ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായി മാലിന്യ പരിപാലനത്തിനായി നടപ്പാക്കുന്ന ‘നിർമലം’ ക്യാമ്പയിന്റെ ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ന്യൂ മാഹി ടൗണിൽ നടന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൗണിൽ ജനകീയ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അർജുൻ പവിത്രൻ ക്യാമ്പയിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. സെയ്ത്തു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എം. സുഗിനേഷ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. എ. ഷർമിരാജ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. പ്രീജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷർമിള അഫ്സർ, വൈശാഖ് മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി ടി. എസ്. പ്രണവ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി. പി. ബിഷ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ശ്രുബീഷ്, വ്യാപാരി സംഘടനാ പ്രതിനിധികളായ വൈ. എം. അനിൽകുമാർ, അസീസ്, സലിം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചീകരണ ഡ്രൈവിൽ ഹരിതകർമ്മ സേനാംഗങ്ങളും പ്രാദേശിക വ്യാപാരികളും നാട്ടുകാരും സജീവമായി പങ്കെടുത്തു.
