എസ്.ഐ.ആർ നടപടികളിലൂടെ നിലവിൽ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്ത അർഹരായ മുഴുവൻ ആളുകളെയും കണ്ടെത്തി പട്ടികയിൽ പേര് ചേർക്കുന്നതിനായി മാഹി നിയോജക മണ്ഡലത്തിൽ നാളെ (ഒക്ടോബർ 9) പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.
മാഹിയിലെ എല്ലാ പോളിംഗ് ബൂത്തുകളിലും രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക. ബൂത്ത് ലെവൽ ഓഫീസർമാർ ക്യാമ്പുകളിൽ നേരിട്ടെത്തി yവോട്ട് ചേർക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കും.
പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാഹി ഇലക്ടോറൽ രജിസ്ട്രേഷൻ ഓഫീസർ അങ്കിത് കുമാർ ഐ.എ.എസ് അറിയിച്ചു.
