വേതന വർധന ആവശ്യപ്പെട്ട് മാഹിയിൽ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്


മാഹി: ജീവിതച്ചെലവ് വർധിച്ച സാഹചര്യത്തിൽ വേതന വർധന ആവശ്യപ്പെട്ട് മാഹി മേഖലയിലെ പെട്രോൾ പമ്പ് തൊഴിലാളികൾ പണിമുടക്കിലേക്ക്. വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ആറുമാസം മുമ്പ് മാനേജ്‌മെന്റുകൾക്ക് നോട്ടീസ് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ഒക്ടോബർ 23-ന് സൂചനാ പണിമുടക്കും നവംബർ ഒന്നു മുതൽ അനിശ്ചിതകാല പണിമുടക്കും നടത്താൻ സംയുക്ത പെട്രോൾ പമ്പ് തൊഴിലാളി യൂണിയൻ തീരുമാനിച്ചു.

ചേർന്ന യോഗത്തിൽ കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ടി. സുരേന്ദ്രൻ, ഹാരിസ് പരന്തിരാട്ട്, പി.സി. പ്രകാശൻ, വി. ജയബാലു, സത്യൻ കുനിയിൽ, സി.എച്ച്. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ