പള്ളൂർ: മാഹി മേഖലാ ശാസ്ത്രമേളയ്ക്ക് പള്ളൂർ വി.എൻ. പുരുഷോത്തമൻ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അങ്കിത് കുമാർ ഐ.എ.എസ്. മേള ഉദ്ഘാടനം ചെയ്തു. ചീഫ് എജുക്കേഷൻ ഓഫീസർ എം.എം. തനൂജ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിൽ നിന്നായി 180-ഓളം വിദ്യാർഥികളും ആറ് അധ്യാപക മത്സരാർഥികളും മേളയിൽ മാറ്റുരയ്ക്കുന്നുണ്ട്. മത്സരങ്ങളുടെ ഭാഗമായി ശാസ്ത്രക്വിസ് മത്സരവും സംഘടിപ്പിച്ചു. ഒക്ടോബർ 31-ന് സമാപിക്കുന്ന മേളയിലെ വിജയികൾക്ക് പുതുച്ചേരിയിൽ നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത ലഭിക്കും.
