മാഹി: തകർന്നു കിടക്കുന്ന കാഞ്ഞിരമുള്ളപറമ്പ്–കുളപ്പുറത്തുതാഴെ–അറവിലകത്ത് പാലം റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു. റോഡ് നിർമാണത്തിന് ആവശ്യമായ ഫണ്ട് അനുവദിച്ചിട്ടും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രവൃത്തികൾ ആരംഭിക്കാത്തത് പ്രദേശവാസികളുടെ യാത്ര ദുരിതപൂർണ്ണമാക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.
ത തകർന്ന റോഡ് പ്രദേശം നേരിട്ട് സന്ദർശിച്ച കോൺഗ്രസ് സംഘം യാത്രക്കാരുടെയും നാട്ടുകാരുടെയും ബുദ്ധിമുട്ടുകൾ വിലയിരുത്തി. ജനങ്ങളുടെ ദുരിതം പരിഗണിച്ച് തടസ്സങ്ങൾ നീക്കി റോഡ് നിർമാണം എത്രയും വേഗം പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
മാഹി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ, വൈസ് പ്രസിഡന്റ് പി.പി. വിനോദൻ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ കെ. ഹരീന്ദ്രൻ, കെ. രവീന്ദ്രൻ, ശ്രീജേഷ് എം.കെ. എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.
