കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും മതേതര ഇന്ത്യയെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി മാഹിയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മാഹി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ ജ്വാലയും തുടർന്ന് പ്രതിഷേധ യോഗവും സംഘടിപ്പിച്ചത്.
മണ്ഡലം പ്രസിഡന്റ് കെ.കെ. ബഷീറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ദേശീയ കൗൺസിൽ അംഗം ഇബ്രാഹിം കുട്ടി ചൊക്ലി, ഇ.കെ. മുഹമ്മദലി, എ.വി. യൂസഫ്, ടി.കെ. സുബൈർ, ജനതാ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദ് ഇഫ്തിയാസ് സ്വാഗതവും കെ.പി. സിദ്ദീഖ് നന്ദിയും രേഖപ്പെടുത്തി.
ഖാലിദ് കണ്ടോത്ത്, എ.വി. അൻസാർ, വി.പി. ഷാനവാസ്, കെ. റഹീം, മുഹമ്മദ് റാഫി ഈസ്റ്റ് പള്ളൂർ, സക്കീർ കെ.പി., റിസിൻ നാസർ, റിഷാദ് കൂടാളി, നംഷീർ കെ.കെ., ഉവൈസ് സി.പി., അഫ്നാസ് പള്ളിയത്ത്, പാറമ്മൽ സലാം എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.
