ചൊക്ലി: ലൈൻ പ്രവൃത്തികളും പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തികളും നടക്കുന്നതിനാൽ ചൊക്ലി സെക്ഷൻ പരിധിയിൽ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ. എസ്. ഇ. ബി. അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
കൈരളിമുക്കിൽ എച്ച്. ടി. ലൈനിന് ഭീഷണിയായ തണൽമരം മുറിച്ചുമാറ്റുന്നതിനാൽ കല്ലുങ്കൂൽ, ചെറിയത്ത് മുക്ക്, കുന്നുമ്മൽ എന്നീ ട്രാൻസ്ഫോമർ പരിധികളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.
പട്ടർവയലിൽ പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ടാക്സി സ്റ്റാൻഡ് (പട്ടർവയൽ ഭാഗം), പെരിയാണ്ടി സ്കൂൾ ട്രാൻസ്ഫോമറിന്റെ ചൊക്ലി മാർക്കറ്റ് റോഡ് ഭാഗം എന്നിവിടങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയായിരിക്കും വൈദ്യുതി മുടങ്ങുക.
