സിവിൽ സപ്ലൈസ് : റേഷൻ കാർഡ് ഇ-കെ.വൈ.സി നാളെ മുതൽ 17 വരെ പുതുക്കാൻ അവസരം

 പുതുച്ചേരി സിവിൽ സപ്ലൈസ് & കൺസ്യൂമർ എഫേഴ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന റേഷൻ കാർഡ് e-KYC ചെയ്യൽ ഇതുവരെ പൂർത്തിയാക്കാൻ സാധിക്കാതിരുന്നവർക്ക് നാളെ മുതൽ ഒക്ടോബർ 17 വരെ പുതുക്കാൻ അവസരം ലഭിക്കും. നിലവിൽ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല. സഹകരണ സ്റ്റോറുകളായ പള്ളൂരിലെയും മാഹിയിലേയും ചാലക്കരയിലേയും റേഷൻ കടകൾ വഴി ഒക്ടോബർ 13 മുതൽ 17 വരെ രാവിലെ 9 മണി മുതൽ 1 മണി വരെയും ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 5 മണി വരെയും പുതുക്കാവുന്നതാണ്. റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവ കൊണ്ടു വരേണ്ടതാണ്. പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാഹി സിവിൽ സപ്ലൈസ് സുപ്രണ്ട് അറിയിച്ചു.

വളരെ പുതിയ വളരെ പഴയ