പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ 15-ാമത് പൊങ്കാല മഹോത്സവത്തിൽ പങ്കെടുക്കാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി അഞ്ഞൂറിലധികം ഭക്തജനങ്ങളെത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ അനുഗ്രഹത്തോടെ മേൽശാന്തി ഹരിദാസനും ശാന്തിമാരായ അനന്തുവും ജയദേവനും ചേർന്ന് പണ്ടാര അടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല സമർപ്പണ ചടങ്ങുകൾക്ക് തുടക്കമായത്.
പതിവ് പൂജകൾക്ക് പുറമെ ദീപാരാധന, നെയ്വിളക്ക് സമർപ്പണം, ഭജന, പൂമൂടൽ, അത്താഴപൂജ എന്നീ ചടങ്ങുകളും നടന്നു. തുടർന്ന് ഭക്തജനങ്ങൾക്കായി പ്രസാദ ഊട്ടും ഒരുക്കിയിരുന്നു. ക്ഷേത്രസമിതി പ്രസിഡന്റ് ഒ.വി. സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മൽ, പ്രദീപൻ, സി.എച്ച്. പ്രഭാകരൻ, പവിത്രൻ കുലോത്ത്, സുധീർ കേളോത്, സി.വി. രാജൻ പെരിങ്ങാടി, അനിൽ ബാബു, രമേശൻ തോട്ടൊന്റവിടെ, വി.കെ. അനീഷ് ബാബു, മഹേഷ് വി.പി., സത്യൻ കോമോത്ത് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
