ശ്രീകൃഷ്ണ ജയന്തി: മാഹിയിലും ചാലക്കരയിലും നാളെ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും

 


ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാഹിയിലും ചാലക്കരയിലും വിവിധ പരിപാടികൾ നടക്കും. മാഹി ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നാളെ വൈകുന്നേരം 3 മണിക്ക് പരിമഠത്തു നിന്നും മഹാശോഭയാത്ര ആരംഭിക്കും. ശോഭായാത്ര പുഴിത്തല അമ്പലപ്പറമ്പിൽ സമാപിക്കും.

ചാലക്കര വയലിൽ വെച്ച് വൈകുന്നേരം 6 മണി മുതലാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഭജനയും പായസദാനവും ഉണ്ടായിരിക്കും

 

വളരെ പുതിയ വളരെ പഴയ