ചൊക്ലി: നാടക പ്രവർത്തകരുടെ കൂട്ടായ്മയായ 'നാടക്' കണ്ണൂർ ജില്ലാ സമ്മേളനം നവംബറിൽ ചൊക്ലിയിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായുള്ള സംഘാടക സമിതി രൂപീകരണ യോഗം ചൊക്ലി കാഞ്ഞിരത്തിൻ കീഴിലുള്ള സകല കലാനിലയത്തിൽ വെച്ച് സംഘടിപ്പിച്ചു.
സംഘാടക സമിതി രൂപീകരണ യോഗത്തിന്റെ ഉദ്ഘാടനം നാടക് ജില്ലാ സെക്രട്ടറി പ്രകാശ് ചെങ്ങൽ നിർവ്വഹിച്ചു. ചടങ്ങിൽ എൻ. ധനഞ്ജയൻ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ കമ്മിറ്റിക്കും യോഗത്തിൽ രൂപം നൽകി.
