മാഹിയിൽ ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് ഇന്ന് നടക്കും


മാഹി: ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്ററിന്റെ പതിനൊന്നാമത് സന്നദ്ധ രക്തദാന ക്യാമ്പ് സെപ്റ്റംബർ 27 ഞായറാഴ്ച സംഘടിപ്പിക്കുന്നു. മാഹി മുണ്ടോക്കിലെ ഹ്യൂമൻ ചാരിറ്റി & കൾച്ചർ സെന്റർ ഓഫീസിൽ വെച്ച് രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 മണി വരെയാണ് ക്യാമ്പ് നടക്കുക.

രക്ത ലഭ്യതക്കുറവ് മൂലം ഒരു ജീവൻ പോലും നഷ്ടപ്പെടാൻ ഇടയാകരുത് എന്ന ലക്ഷ്യത്തോടെയാണ് ഹ്യൂമൻ ചാരിറ്റി തുടർച്ചയായി സന്നദ്ധ രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ക്യാമ്പിൽ പ്രദേശവാസികളും സന്നദ്ധ പ്രവർത്തകരും പങ്കാളികളാകും.



വളരെ പുതിയ വളരെ പഴയ