മികച്ച സേവനം: മാഹി സി.എച്ച് സെന്ററിന് പുരസ്‌കാരം

 


മാഹിയിൽ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങളിലും ജീവകാരുണ്യ മേഖലയിലും മികച്ച സേവനം കാഴ്ചവെച്ച മാഹി സി.എച്ച് സെന്ററിന് ആദരവ്. 2026-ലെ ഏറ്റവും മികച്ച ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് പുതുച്ചേരി സംസ്ഥാന ടി ബി ഓഫീസർ ഡോ. വെങ്കിടേഷിൽ നിന്നും സി.എച്ച് സെന്റർ പ്രസിഡന്റ് എ.വി. യൂസുഫ് ഏറ്റുവാങ്ങി.

ടി ബി രോഗികൾക്കായി ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് സഹായങ്ങളും സി.എച്ച് സെന്റർ നിരന്തരം നൽകി വരുന്നുണ്ട്. മാഹി ഡെന്റൽ കോളേജിൽ വെച്ച് നടന്ന ടുബാക്കോ ഫ്രീ വില്ലേജ് പരിപാടിയിലാണ് പുരസ്‌കാരം സമ്മാനിച്ചത്.

ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടുബാക്കോ കൺട്രോൾ നോഡൽ ഓഫീസർ ഡോ. സൂര്യകുമാർ, ടി ബി ഓഫീസർ ഡോ. ആദിൽ വാഫി, നോഡൽ ഓഫീസർ ഡോ. സതീഷ് ബാലൻ, എ.വി. അൻസാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

വളരെ പുതിയ വളരെ പഴയ