മാഹി: സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികളുടെയും സേവനങ്ങളുടെയും പ്രയോജനം അർഹരായ ഗുണഭോക്താക്കൾക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി 'സേവാ സേതു സങ്കൽപ്' (Seva Setu Sankalp) ക്യാമ്പ് സംഘടിപ്പിക്കുന്നു. മാഹി അഡ്മിനിസ്ട്രേഷന്റെയും സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ് വകുപ്പ്, പുതുച്ചേരിയുടെയും നേതൃത്വത്തിൽ മാഹിയിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടക്കുന്നത്.
2026 സെപ്റ്റംബർ 28 മുതൽ 30 വരെ മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിലാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.
ക്യാമ്പിൽ ലഭ്യമാകുന്ന പ്രധാന സേവനങ്ങൾ:
* സിവിൽ സപ്ലൈസ് & കൺസ്യൂമർ അഫയേഴ്സ്: NFSA/PMGKAY, ONORC, Mera Ration, CBDC Whitelisting.
* ആധാർ എൻറോൾമെന്റ് സെന്റർ & തപാൽ വകുപ്പ്: e-KYC, CSC സേവനങ്ങൾ, ആധാർ അപ്ഡേറ്റ്, സുകന്യ സമൃദ്ധി യോജന, IPPB.
* ആരോഗ്യ & കുടുംബക്ഷേമ വകുപ്പ്: PM-JAY, വയോ വന്ദന, ആഭാ (ABHA) കാർഡ്.
* ലീഡ് ബാങ്ക്: പ്രധാനമന്ത്രി ജൻ ധൻ യോജന, PMJJBY, PMSBY, അട്ടൽ പെൻഷൻ യോജന, മുദ്ര ലോൺ.
* തൊഴിൽ & വ്യവസായ വകുപ്പ്: e-Shram, PM-SYM, പ്രധാൻ മന്ത്രി വിശ്വകർമ യോജന.
* മാഹി മുനിസിപ്പാലിറ്റി & കൃഷി/മൃഗസംരക്ഷണം: PM SVANidhi, PMAY-Urban, PM-KISAN, കന്നുകാലികൾക്കുള്ള KCC, ഇൻഷുറൻസ് സേവനങ്ങൾ.
* വനിതാ-ശിശു വികസന & സാമൂഹ്യക്ഷേമ വകുപ്പ്: PMMVY, വിധവാ പെൻഷൻ, NSAP പെൻഷനുകൾ, UDID കാർഡ്.
വിവിധ പദ്ധതികളുടെ രജിസ്ട്രേഷൻ, ഇ-കെ.വൈ.സി., പെൻഷൻ, ഇൻഷുറൻസ്, ബാങ്കിംഗ് സേവനങ്ങൾക്കായി പൊതുജനങ്ങൾക്ക് ക്യാമ്പിൽ നേരിട്ടെത്തി പങ്കാളികളാകാം. മാഹി മേഖലയിലെ പൊതുജനങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു.