ന്യൂമാഹി: ന്യൂമാഹി മലയാള കലാഗ്രാമം എം.വി. ദേവൻ ആർട്ട് ഗാലറിയിൽ ചിത്രകാരൻ പ്രശാന്ത് ഒളവിലത്തിന്റെ ചിത്രപ്രദർശനത്തിന് തുടക്കമായി. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അസീസ് മാഹി അധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു ചിത്രവിവരണം നടത്തി. അഡ്വ. എൻ.കെ. സജ്ന, വൈ.എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പി. ജയരാജൻ, ശില്പി മനോജ് കുമാർ, പൊന്ന്യം ചന്ദ്രൻ, പ്രദീപ് ചൊക്ലി, ഒ. ബാബു മാസ്റ്റർ, സതീശങ്കർ, സത്യനാഥ്, എം.കെ. മനോഹരൻ, പി. കൃഷ്ണപ്രസാദ്, പ്രദീപ് കൂവ്വ, ഉത്തമരാജ് മാഹി, അഡ്വ. കെ.കെ. രമേഷ്, സുജൻ പന്തക്കൽ, സി. രഹിന, ജ്യോതി കേളോത്ത്, ആനന്ദ് കുമാർ പറമ്പത്ത്, രതി രവി, ഡോ. വത്സലൻ, പ്രവീൺ ചന്ദ്രൻ മൂടാടി, ഡോ. രാജാറാം, സത്യൻ കേളോത്ത്, മോഹനൻ മാസ്റ്റർ, പി.സി.എച്ച്. ശശിധരൻ, കെ.പി. വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
ചിത്രപ്രദർശനം ഒക്ടോബർ രണ്ടിന് സമാപിക്കും.
