മഴയിൽ തകർന്ന മണ്ടപ്പറമ്പ് ചാലക്കര പ്രദേശങ്ങൾ മാഹി എംഎൽഎ സന്ദർശിച്ചു

 


മാഹി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ കരിങ്കൽ മതിൽ തകർന്ന് നാശനഷ്ടങ്ങളുണ്ടായ ചാലക്കര മണ്ടപ്പറമ്പ് പ്രദേശം മാഹി എംഎൽഎ സന്ദർശിച്ചു. അപകടത്തിൽ കുടിവെള്ള വിതരണത്തിനുള്ള പൊതു ടാപ്പുകൾ തകർന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുടിവെള്ളം പുനഃസ്ഥാപിക്കാനുള്ള അടിയന്തര നടപടികൾ അദ്ദേഹം കൈക്കൊണ്ടു.

മഴക്കെടുതിയിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നതായി പ്രദേശവാസികൾ എംഎൽഎയെ അറിയിച്ചു. പ്രദേശത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം നിവാസികളെ അറിയിച്ചു. കൂടാതെ തകർന്ന പ്രവേശന വഴികൾ സഞ്ചാരയോഗ്യമാക്കാൻ ബന്ധപ്പെട്ട അധികൃതരെ ചുമതലപ്പെടുത്തുമെന്നും ഉറപ്പുനൽകി.

പ്രദേശവാസികളുടെ ആശങ്കകൾ പൂർണ്ണമായും കേട്ടറിഞ്ഞ എംഎൽഎ, വിഷയം ഉയർന്ന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തി സമീപഭാവിയിൽ തന്നെ ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പുനൽകി.

 

വളരെ പുതിയ വളരെ പഴയ