ന്യൂമാഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പ്രിയദർശിനി കൾച്ചറൽ ഫോറം ന്യൂമാഹിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 ശനിയാഴ്ച ഉച്ചയ്ക്ക് 2.30ന് പെരിങ്ങാടി മമ്മിമുക്കിലെ പ്രിയദർശിനി നഗറിലാണ് മത്സരം നടക്കുക.
ന്യൂമാഹിയിലെ വിവിധ എൽ.പി, യു.പി സ്കൂളുകളിലെ വിദ്യാർഥികൾക്കായി നടത്തുന്ന മത്സരത്തിൽ സ്വാതന്ത്ര്യസമര ചരിത്രം, പ്രമുഖ നേതാക്കൾ, ദേശീയ പ്രസ്ഥാനങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളുണ്ടാകും. കുട്ടികളിൽ ദേശീയബോധവും ചരിത്രാവബോധവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ആഗസ്റ്റ് 13നകം 8129657358, 9539154002 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.