മാഹി: ബ്ലഡ് ഡോണേഴ്സ് കേരള (BDK) തലശ്ശേരി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാഹി ശ്രീ നാരായണ കോളേജ് ഓഫ് എജ്യുക്കേഷനിൽ രക്തദാന ബോധവൽക്കരണവും മോട്ടിവേഷൻ ക്ലാസും സംഘടിപ്പിച്ചു. BDK സംസ്ഥാന വൈസ് പ്രസിഡന്റും സൗദി അറേബ്യ കോർഡിനേറ്ററുമായ ഫസൽ ചാലാട് ക്ലാസിന് നേതൃത്വം നൽകി.
ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. രമ്യ വി.ആർ, BDK കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി, ജില്ലാ ജോയിന്റ് സെക്രട്ടറി റയീസ് മാടപ്പീടിക എന്നിവർ ആശംസകൾ നേർന്നു. രക്തദാന രംഗത്ത് പ്രവർത്തിക്കുന്നവരുടെ ത്യാഗമനോഭാവത്തെ അഭിനന്ദിച്ച കോളേജ് യൂണിയൻ ചെയർപേഴ്സൺ സൂര്യനന്ദന കെ.കെ, പരിപാടിയുടെ അനുഭവങ്ങൾ പങ്കുവെക്കുകയും നന്ദി അറിയിക്കുകയും ചെയ്തു.
ഓഗസ്റ്റ് 10-ന് രക്തദാന ക്യാമ്പ്
ബോധവൽക്കരണ പരിപാടിയുടെ തുടർച്ചയായി ഓഗസ്റ്റ് 10 തിങ്കളാഴ്ച കോളേജിൽ വച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. കോളേജ് ചെയർമാൻ ഡോ. എൻ.കെ. രാമകൃഷ്ണൻ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
വിവിധ ബ്ലഡ് സെന്ററുകളിൽ രക്തത്തിന് കടുത്ത ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, തിങ്കളാഴ്ച നടക്കുന്ന സന്നദ്ധ രക്തദാന ക്യാമ്പിലേക്ക് പരമാവധി ആളുകൾ പങ്കാളികളാകണമെന്ന് BDK കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.പി. റിയാസ് മാഹി അഭ്യർത്ഥിച്ചു.
