മാഹി: സംസ്ഥാന കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ 2025-ലെ സംസ്ഥാനതല കാർഷിക അവാർഡുകൾ കൃഷിമന്ത്രി പ്രഖ്യാപിച്ചു. മികച്ച കാർഷിക ഗവേഷണത്തിനുള്ള പ്രശസ്തമായ എം.എസ്. സ്വാമിനാഥൻ അവാർഡിന് ഡോ. ഹസീന ഭാസ്കർ അർഹയായി.
കേരള കാർഷിക സർവകലാശാലയിലെ പ്രൊഫസറും എന്റോമോളജി (കീടശാസ്ത്ര) വിഭാഗം തലവനുമാണ് ഡോ. ഹസീന ഭാസ്കർ. കാർഷിക മേഖലയിലെ കീടനിയന്ത്രണത്തിനും നൂതന ഗവേഷണങ്ങൾക്കും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം. മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാറിന്റെ ഭാര്യയാണ്.
കാർഷിക മേഖലയിലെ ഗവേഷണങ്ങൾക്കും കർഷകർക്ക് ഉപകാരപ്രദമായ കണ്ടെത്തലുകൾക്കും നൽകിയ അംഗീകാരത്തിൽ വിവിധ തുറകളിലുള്ളവർ ഡോ. ഹസീന ഭാസ്കറിനെ അഭിനന്ദിച്ചു.
