കനത്ത മഴയിൽ മരം കടപുഴകി വീണു: വീടിന്റെ വാട്ടർ ടാങ്ക് തകർന്നു, സ്ത്രീ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

 


മാഹി: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയെ തുടർന്ന് മാഹി ഈസ്റ്റ് പള്ളൂരിലെ മങ്ങാട്ട് പള്ളിക്കു സമീപമുള്ള ക്വാട്ടേഴ്സിന് മുകളിലേക്ക് മരം കടപുഴകി വീണു. അപകടത്തിൽ വീടിനോട് ചേർന്നുണ്ടായിരുന്ന പ്ലാസ്റ്റിക് വാട്ടർ ടാങ്ക് പൂർണ്ണമായും തകർന്നു.

മരം വീഴുന്ന സമയത്ത് തൊട്ടടുത്ത് വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരുന്ന സ്ത്രീ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.




വളരെ പുതിയ വളരെ പഴയ