പള്ളൂർ: കോഴിക്കോട് ഡോക്ടർ ചന്ദ്രകാന്ത് നേത്രാലയയും പള്ളൂർ കോയ്യോട്ട് തെരു ശ്രീവിനായക കലാക്ഷേത്രയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ നേത്ര തിമിരരോഗ പരിശോധന ക്യാമ്പ് ആഗസ്റ്റ് 16 ന് നടക്കും. പള്ളൂർ ആലി ഇംഗ്ലീഷ് മീഡിയം ഹൈസ്ക്കൂളിൽ രാവിലെ ഒൻപത് മണിക്ക് അഡ്വക്കേറ്റ് ടി. അശോക് കുമാർ എം.എൽ.എ ക്യാമ്പിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
നേത്രരോഗ വിദഗ്ധൻ ഡോക്ടർ ചന്ദ്രകാന്ത് സംസാരിക്കുന്ന ചടങ്ങും പരിശോധനകളും ഉച്ചയ്ക്ക് ഒരു മണി വരെ തുടരും. ക്യാമ്പിന്റെ ഭാഗമായി മെഡിക്കൽ മൊബൈൽ ബസ്സ് സൗകര്യം, സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടാകും. കൂടാതെ രണ്ടായിരം രൂപ വിലയുള്ള കണ്ണടകൾ അഞ്ഞൂറ് രൂപയ്ക്ക് ലഭ്യമാക്കുന്നതോടൊപ്പം സൗജന്യ പ്രഷർ, ഷുഗർ പരിശോധനകളും ക്യാമ്പിൽ സജ്ജീകരിച്ചിട്ടുണ്ട്.
സൗജന്യ തിമിര ശസ്ത്രക്രിയക്ക് തിരഞ്ഞെടുക്കപ്പെടുന്നവരെ പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി ശസ്ത്രക്രിയയ്ക്ക് ശേഷം തിരികെ എത്തിക്കുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7559971769, 9539811986 എന്നീ നമ്പറുകളിൽ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
