മഴയിൽ റോഡിൽ കുപ്പച്ചില്ലുകൾ ഒഴുകിയെത്തി; ചാലക്കരയിൽ യാത്രക്കാർ ഭീതിയിൽ

 




ചാലക്കര :ഇന്നലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ റോഡിലേക്ക് കുപ്പിച്ചില്ലുകൾ ഒഴുകിയെത്തിയത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. ചാലക്കര പി.എം.ടി ഷെഡ് - പള്ളൂർ കമ്മ്യൂണിറ്റി ഹാൾ റോഡിനോട് ചേർന്നുള്ള ഊരാളിന്റവിട റോഡിലാണ് ഈ ദുരവസ്ഥ നേരിടുന്നത്.

വിവിധ സ്കൂളുകളിലേക്ക് കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ദിനസേന കാൽനടയായി യാത്ര ചെയ്യുന്ന പ്രധാന വഴിയാണിത്. മഴവെള്ളത്തോടൊപ്പം കുപ്പിച്ചില്ലുകൾ റോഡിൽ ചിതറിക്കിടക്കുന്നത് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഒരുപോലെ വലിയ അപകടഭീഷണി ഉയർത്തുന്നു. അപകടങ്ങൾ ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് റോഡിലെ ചില്ലുകഷണങ്ങൾ നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



വളരെ പുതിയ വളരെ പഴയ