ചൊക്ലി: മൊയാരം പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 19 ന് വൈകിട്ട് 4.30 ന് ചൊക്ലി യു.പി. സ്കൂളിൽ വി. എസ്. അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിക്കുന്നു. വി.എസിന് ഏറെ ആത്മബന്ധമുള്ള ചൊക്ലിയിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന കെ.വി. സുധാകരൻ (ആലപ്പുഴ) മുഖ്യപ്രഭാഷണം നടത്തും.
പരിപാടിയുടെ മുന്നോടിയായി മൊയാരം മന്ദിരത്തിൽ നടന്ന സംഘാടക സമിതി യോഗം സി.പി.എം. ലോക്കൽ സെക്രട്ടറി കെ. ദിനേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി.കെ. മോഹനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. പ്രദീപ് സ്വാഗതം പറഞ്ഞു.
വിപുലമായ രീതിയിൽ അനുസ്മരണ സമ്മേളനം നടത്തുന്നതിനായി പുതിയ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികളായി പി.കെ. വിനീഷ് (ചെയർമാൻ), നവാസ് പരത്തീന്റെവിട, കെ. പ്രദീപ് (വൈസ് ചെയർമാന്മാർ), എ.കെ. പ്രജിത്ത് (കൺവീനർ), പി. സനിൽ കുമാർ, പി.കെ. അശോകൻ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.
