ഒളവിലം സഫ്ദർ ഹാഷ്മി വായനശാലയുടെയും പുരോഗമന കലാസാഹിത്യ സംഘം ഒളവിലം യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എസ് ജാനകി അനുസ്മരണവും ഗാനാർച്ചനയും നടത്തി. പരിപാടിയിൽ പ്രശസ്ത ഗായകൻ കെ കെ രാജീവ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.
പുരോഗമന കലാസാഹിത്യ സംഘം യൂണിറ്റ് സെക്രട്ടറി പ്രജീഷ് പ്രവദ സ്വാഗതം ആശംസിച്ച ചടങ്ങിൽ വായനശാല പ്രസിഡൻറ് വൈ ചിത്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഭാഗമായി വിവിധ ഗായകർ ചേർന്ന് എസ് ജാനകിയുടെ ശ്രദ്ധേയമായ 25 ലധികം ഗാനങ്ങൾ ആലപിച്ചു. ഞാനൊരു പാട്ടു പാടാം പരിപാടിയുടെ കോഡിനേറ്റർ ദിനേശൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
