പുതുച്ചേരിയിൽ മന്ത്രിസഭാ വികസനവും മന്ത്രിമാർക്കുള്ള വകുപ്പു വിഭജനവും ഈ ആഴ്ച തന്നെ ഉണ്ടാകുമെന്ന് മന്ത്രി മല്ലാഡി കൃഷ്ണ റാവു അറിയിച്ചു. പുതുച്ചേരി രാഷ്ട്രീയത്തിൽ കോൺഗ്രസ് ഇപ്പോൾ പൂർണ്ണമായും ശൂന്യമായിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതുച്ചേരി മുഖ്യമന്ത്രി രംഗസ്വാമി പണം വാങ്ങിയാണ് തനിക്ക് മന്ത്രിസ്ഥാനം നൽകിയതെന്ന രീതിയിൽ ഉയരുന്ന ആരോപണങ്ങളെയും അദ്ദേഹം പരാമർശിച്ചു.
അതേസമയം പ്രാദേശിക വിവരങ്ങളും പരസ്യങ്ങളും ഉൾപ്പെടുത്തി മാഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഹി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ചാനലുകളിലൂടെയും വാർത്തകൾ വിപുലമായി പ്രചരിക്കുന്നുണ്ട്. നിലവിൽ പതിനേഴായിരത്തിലധികം അംഗങ്ങളുള്ള ഗ്രൂപ്പ് വഴി ഇടനിലക്കാരെ ഒഴിവാക്കി വസ്തുക്കളും വാഹനങ്ങളും നേരിട്ട് കച്ചവടം ചെയ്യാനുള്ള പരസ്യ സൗകര്യങ്ങളും മാഹി ന്യൂസ് ഒരുക്കുന്നുണ്ട്.
