ന്യൂമാഹി: ന്യൂമാഹി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കെയർ നഴ്സിനെ താൽക്കാലികമായി നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂൺ 24 ബുധനാഴ്ച രാവിലെ 11 മണിക്ക് ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കും.
ഈ തസ്തികയിലേക്ക് പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ, അവയുടെ പകർപ്പുകൾ എന്നിവ സഹിതം നിശ്ചിത സമയത്ത് ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0490-2359801 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
