മയ്യഴി: ഞായറാഴ്ച നടക്കുന്ന നീറ്റ് പുനഃപരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് പുതുച്ചേരി റോഡ് ട്രാൻസ്പോർട് കോർപറേഷൻ ബസുകളിൽ സൗജന്യയാത്ര അനുവദിച്ചതായി മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ അറിയിച്ചു. മാഹി ഗവ. മിഡിൽ സ്കൂളാണ് പരീക്ഷാകേന്ദ്രം.
രാവിലെ മുതൽ പകൽ ഒന്നുവരെ പരീക്ഷാ കേന്ദ്രത്തിലേക്ക് പോകാനും വൈകീട്ട് അഞ്ച് മുതൽ ഏഴ് വരെ പരീക്ഷാ കേന്ദ്രത്തിൽനിന്ന് തിരികെ പോകാനുമാണ് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടുള്ളത്. പരീക്ഷയ്ക്ക് എത്തുന്ന വിദ്യാർഥികൾക്ക് തങ്ങളുടെ പരീക്ഷാ ഹാൾ ടിക്കറ്റ് കാണിച്ച് ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.
